ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലുൾപ്പെട്ട വെള്ളിനേഴി, പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കരിമ്പുഴ എന്നീ അഞ്ച് ഗ്രാമപഞ്ചായ ത്തുകളും, മണ്ണാർക്കാട് താലൂക്കിലെ കാരാകുർശ്ശി ഗ്രാമപഞ്ചായത്തും ചേർന്നതാണ്. സമുദ്രനിര പ്പിൽനിന്ന് ശരാശരി 150 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്തിൽ കുന്നുകളും സമതലങ്ങളും ഇടക ലർന്നാണ് കിടക്കുന്നത്. കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ എന്നിവ ചേർന്ന തൂതപ്പുഴയുടെ നീർത്തടപ്രദേശമാണ് ശീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്. വർഷത്തിൽ 180 മുതൽ 220 വരെ മില്ലീമി റ്റർ മഴ ലഭിക്കുന്നതിൽ ഏറെയും ഇടവപ്പാതിയിൽ പെയ്തുതിരുന്നു. തുലാവർഷത്തിന്റെ ഏറ്റക്കുറച്ചി ലുകൾ കാർഷികവിളകളെയും കുടിവെള്ള ലഭ്യതയെയും സാരമായി സ്വാധീനിക്കാറുണ്ട്. വേനലിൽ നീരൊഴുക്കുള്ള തോടുകളും നീർച്ചാലുകളും ഈ മേഖലയിൽ ഇല്ലെന്നുതന്നെ പറയാം. പുഴയിലും നീരൊഴുക്ക് വേനലിൽ നാമമാത്രമാകുന്ന അവസ്ഥ ബ്ലോക്കിൻ്റെ പല ഭാഗങ്ങളിലും വരൾച്ചയ്ക്കും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും ഇടയാക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിൻ്റെ തെക്കുകിഴക്കു ഭാഗത്തുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ കൂടു തലും വടക്കു പടിഞ്ഞാറു വശത്തേയ്ക്ക് ചെരിഞ്ഞു കിടക്കുന്ന താരതമ്യേനഉയർന്ന പ്രദേശങ്ങളാണ്. ഉയർന്ന സമതലങ്ങൾ കൂടുതലുള്ള മൂന്നു പഞ്ചായത്തുകളാണ് ശ്രീകൃഷ്ണപുരവും കരിമ്പുഴയും കാരാകുർശ്ശിയും. കുന്നിൻചെരിവുകളിൽ ലാറ്ററൈറ്റ് മണ്ണായതുകൊണ്ട് റബ്ബർ കൃഷി വിപുലമായി ചെയ്യുന്നു പുരയിടങ്ങളിൽ റബ്ബറിനോടൊപ്പം തെങ്ങും കവുങ്ങും കുരുമുളകും കൃഷി ചെയ്യുന്നുണ്ട്.
തൂതപ്പുഴയിലെ ജലലഭ്യതയാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ കൃഷിയുടെ നിർണ്ണായകഘടകം. ഈ പ്രദേശങ്ങളെല്ലാംതന്നെ ധാരാളം ചെറുകിട ജലസേചനപദ്ധതി കൾക്ക് സാധ്യതയുള്ളതാണ്. എല്ലാ പഞ്ചായത്തുകളിലും ഉള്ള പൊതുകുളങ്ങളും തോടുകളും സംര ക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾക്കും വലിയ സാധ്യതയുണ്ട്. കുടിവെള്ളപ്രശ്ന ങ്ങളും ജലസേചനാവശ്യങ്ങളും ഒരു പരിധിവരെ പരിഹരിക്കുന്നത് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി യുടെ കനാലുകളിൽനിന്ന് വേനൽക്കാലത്ത് ലഭിക്കുന്ന വെള്ളംകൊണ്ടാണ്. കരിമ്പുഴ, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലെ കേരള വാട്ടർ അതോറിറ്റിയുടെ കുടി വെള്ളപദ്ധതികൾ ആരോഗ്യകരമായ ശുദ്ധജലം ലഭിക്കുന്നതിന് സഹായകമാണ്. ശുദ്ധജലവിതരണം പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
റബ്ബർകൃഷി വൻതോതിൽ നിലവിലുള്ള ഈ ബ്ലോക്ക് പരിധിയിൽ റബ്ബറിൻ്റെ വിലയിടിവുമൂലം വലിയ പിറ കോട്ടടിയുണ്ടായിട്ടുണ്ട്. റബ്ബർ കർഷകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നവിധത്തിൽ ഈ തിരി ച്ചടി വളർന്നുകഴിഞ്ഞു. ഈ തകർച്ചയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തേ മതിയാകൂ.
നെൽകൃഷി നാൾക്കുനാൾ കുറഞ്ഞുവരുന്ന പ്രവണത ശ്രീകൃഷ്ണപുരം ബ്ലോക്കിലും സജീവ മായി നിലനിൽക്കുന്നു. നിലവിലുള്ള പാടശേഖരങ്ങളിൽ നെൽകൃഷി നിലനിർത്താനും, തരിശിട്ടിരി ക്കുന്ന വയലുകളിൽ നെല്ലു കൃഷി ചെയ്യാനുമുള്ള കാർഷികപരിശ്രമങ്ങൾ അനുപേക്ഷണീയമാണ്. 'മഹിളാ കിസാൻ സശാക്തീകരൺ പരിയോജന' (MKSP) എന്ന കേന്ദ്രാവിഷ്കൃതപദ്ധതിയിലൂടെ കാർഷി കമേഖലയിലെ ഞാറു പാകൽ മുതൽ കൊയ്ത്തും മെതിയും ഉൾപ്പെടെയുള്ള ജോലികൾ ഏറ്റെ ടുത്തു ചെയ്യുന്ന വനിതാതൊഴിൽസേന(ബയോ-ആർമി) ബ്ലോക്കിൽ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ പ്രവർത്തനം ഗ്രാമപഞ്ചായത്തുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നെൽകൃഷിക്കുള്ള കൂലിച്ചെലവ് ഗണ്യമായി കുറയ്ക്കാനും തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്താനും ങഗടജ പദ്ധതി സഹായകമാകുന്നുണ്ട്. എങ്കിലും വാഴയും അതിനിടയിൽ മറ്റു തോട്ടവിളകളും കൃഷി ചെയ്തും, മണ്ണിട്ടു നികത്തി വീടുവെച്ചും നെൽവയലുകളെ ഇല്ലാതാക്കുന്ന പ്രവണത നാൾതോറും കൂടിവരുന്നു. തരിശിട്ട വയലുകളിൽ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന കൃഷിവകുപ്പിൻ്റെ പരിപാടികളും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ ഇടപെടലുകളും മൂലം നെൽക്കൃഷി ചെയ്യുന്ന വയലുകളുടെ വിസ്തൃതിയിൽ ചെറിയൊരു വർദ്ധനവുണ്ടായതായി കണക്കുകൾ സുചിപ്പിക്കുന്നു.
വിഷാംശമില്ലാത്ത കാർഷികവിളകളുടെ, പ്രത്യേകിച്ച് പച്ചക്കറി-പഴവർഗ്ഗ കൃഷിക്ക് വലിയ സാധ്യതയുള്ള പ്രദേശമാണിത്. ജൈവകൃഷി സമ്പ്രദായങ്ങൾ വ്യാപിപ്പിക്കേണ്ടത് നമ്മുടെ നിലനില്പ്പിനുതന്നെ അത്യ ന്താപേക്ഷിതമാണ്. ബ്ലോക്ക് പരിധിയിൽ ജൈവകൃഷിരീതികൾ വിട്ടുവീഴ്ചയില്ലാതെ അനുവർത്തിക്കു കയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കുറച്ച് കർഷകരെങ്കിലും ഇപ്പോൾ സജീവമായി ഈ രീതിക്ക് പിന്തു ണയും പ്രചാരവും നൽകുന്നത് ഏറെ ആശ്വാസകരമാണ്.
ബ്ലോക്ക് പരിധിയിലെ 30 ക്ഷീരസംഘങ്ങളുടെ മുൻകൈയോടെ ക്ഷീരമേഖലയിലും നമുക്ക് മുന്നേറാൻ വലിയ സാധ്യതകളാണുള്ളത്. പശുവളർത്തൽ, ആടു വളർത്തൽ, നാടൻകോഴി വളർത്തൽ എന്നീ സംരംഭങ്ങളും മുന്നേറേണ്ടതുണ്ട്.
കുന്നുകൾ വൻതോതിൽ ഇടിച്ചു നിരപ്പാക്കി അവിടങ്ങളിലെ മണ്ണ് വയലുകൾ നികത്താനായി ഉപയോഗിക്കുന്നുണ്ട്. നിയമവിരുദ്ധമാണെങ്കിലും ഇത് അപൂർവമല്ല. ഭൂഗർഭജലം വൻതോതിൽ നഷ്ട പ്പെടാനിടയാക്കുന്ന കുഴൽക്കിണറുകളുടെ അശാസ്ത്രീയമായ നിർമ്മാണം തടയാനും നമുക്ക് കഴി യുന്നില്ല. പുഴയിൽ ഉള്ള മണലെല്ലാം വാരിയെടുത്ത് പുഴകളെ കുറ്റിച്ചെടികളും പൊന്തകളും നിറഞ്ഞ തരിശുഭൂമിയായി മാറ്റിക്കൊണ്ടിരിക്കുന്നു. വീടുകളുടെ മുറ്റം കോൺക്രീറ്റു ടൈൽസ് പതിച്ച് മോടിയാ ക്കുന്നതുവഴി മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങാനുള്ള സാധ്യത ഇല്ലാതാകുന്നു. കുളങ്ങൾ നിക ത്തുന്നു. ഇങ്ങനെ പ്രകൃതിയുടെ സമതുലനാവസ്ഥയ്ക്ക് നികത്താനാവാത്ത കോട്ടങ്ങൾ വരുത്തി ക്കൊണ്ടുള്ള നമ്മുടെ പോക്ക് വികസനകാഴ്ചപ്പാടിനു വിരുദ്ധവും ക്ഷേമപ്രവർത്തനങ്ങളുടെ ലക്ഷ്യ പ്രാപ്തിക്ക് വിഘാതവുമാണെന്ന് കാണാതിരുന്നുകൂടാ.
ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ഗതാഗതസൗകര്യങ്ങൾ സമീപകാലത്ത് ഗണ്യമായ തോതിൽ വികസിച്ചിട്ടുണ്ട്. ബ്ലോക്കിനെരണ്ടായി പകുത്തൊഴുകുന്ന തൂതപ്പുഴയ്ക്കും പോഷകപുഴ കൾക്കും തോടുകൾക്കും പലേടത്തായി നിർമ്മിക്കപ്പെട്ട പാലങ്ങളും, രണ്ടു തൂക്കുപാലങ്ങളും, ആര്യമ്പാവു മുതൽ ഒറ്റപ്പാലം വരെ ആധുനികരീതിയിൽ പുനർനിർമ്മിച്ച റോഡും, മികച്ച രീതിയിൽ പുതുക്കിപ്പണിത കോങ്ങാട് - ചെർപ്പുളശ്ശേരി റോഡും നിരവധി ഗ്രാമീണ റോഡുകളും നമ്മുടെ ഗതാഗ പ്രശ്നങ്ങളെ ഒരളവോളം പരിഹരിക്കാനുതകുന്നുണ്ട്. വെള്ളിനേഴി, കരിമ്പുഴ ഗ്രാമപഞ്ചായത്തു കളെ ബന്ധിപ്പിക്കുന്ന മുതലമൂർക്കൻ കടവ് തൂക്കുപാലം 2018ലെ വെള്ളപ്പൊക്കത്തിൽ പാടേ തകർന്നു ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു.
കരിമ്പുഴയിലും കുളക്കാടുമുള്ള പരമ്പരാഗത നെയ്ത്തുകാരുടെ പ്രവർത്തനങ്ങൾ ഇന്ന് നാമ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് കഴിയണം. ബ്ലോക്ക് പഞ്ചായ്ത്തിനു കീഴിലുള്ള ഖാദി കേന്ദ്രങ്ങളുടെ പ്രവർത്തനവും പരിഗണിക്കപ്പെടണം. ഓട്ടുപാത്ര നിർമ്മാണം, മൺപാത്രനിർമ്മാണം, പപ്പടനിർമ്മാണം തുടങ്ങിയ കുടിൽവ്യവസായങ്ങൾക്കും അർഹ മായ പരിപോഷണം ലഭിക്കണം.
കൃഷിക്കും അനുബന്ധമേഖലകൾക്കും വളർന്നു പുഷ്ടിപ്പെടാൻ ഏറ്റവുമധികം സാധ്യതയുള്ള പ്രദേശങ്ങളാണ് ശ്രീകൃഷ്ണപുരം ബ്ലോക്കിലുള്ളത്. ചെറുകിട വ്യവസായ സംരംഭങ്ങൾക്കും സാധ്യതക ളുണ്ട്. ലഭ്യമായ വിഭവങ്ങൾ ശരിയായ ആസൂത്രണത്തോടെ വിനിയോഗിച്ചാൽ വികസനമുന്നേറ്റത്തിന് പര്യാപ്തമായ ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ ബ്ലോക്ക്. അതിനുള്ള കൂട്ടായ ശ്രമങ്ങളിലും അവയുടെ ഫലപ്രാപ്തിയിലുമാണ് നമ്മുടെ ഭാവി.